2022 ഖത്തർ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന് നെയ്മർ

2022 ഖത്തർ ലോകകപ്പോടെ രാജ്യാന്തര ഫുഡ്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. ഞായറാഴ്ചയാണ് താരം ആരാധകരെ ഞെട്ടിച്ച തീരുമാനം വെളിപ്പെടുത്തിയത്. ‘2002 ലോകകപ്പ് എന്‍റെ അവസാന ലോകകപ്പായിരിക്കും. ഇനിയും ഫുഡ്‌ബോളിൽ തുടരാനുള്ള മനക്കരുത്ത് എനിക്കുണ്ടെന്ന് തോന്നുന്നില്ല. ഖത്തർ ലോകകപ്പ് നേടാൻ ഞാൻ പരമാവധി പരിശ്രമിക്കും.

രാജ്യത്തിനായി ബാല്യം മുതൽ തന്നെ ഞാൻ കണ്ട ആ സ്വപ്‌നം പൂവണിഞ്ഞതിന് ശേഷം വിരമിക്കണം എന്നാണാഗ്രഹം.’ നെയ്മർ പറഞ്ഞു. ബ്രസീലിനായി രണ്ട് ലോകകപ്പിൽ പന്ത് തട്ടിയ നെയ്മർ പെലെ കഴിഞ്ഞാൽ രാജ്യത്തിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ്. 2014 ൽ സ്വന്തം മണ്ണിൽ വച്ച് നടന്ന ലോകകപ്പിൽ നാല് ഗോളുകൾ നേടിയ താരം ക്വാർട്ടറിൽ കൊളംബിയക്കെതിരായ മത്സരത്തിൽ ഗുരുതര പരിക്കേറ്റ് പുറത്തായിരുന്നു.

ആ ലോകകപ്പിൽ സെമിയിൽ ജർമനിയോട് 7-1 ന്‍റെ ദയനീയ തോൽവി ഏറ്റുവാങ്ങിയാണ് ബ്രസീൽ പുറത്തായത്. രാജ്യത്തിനായി 2013 കോൺഫഡറേഷൻ കപ്പും 2016 ഒളിംപിക്‌സ് ഗോൾഡ് മെഡലും നെയ്മർ നേടിയിട്ടുണ്ട്. 2019 ൽ ബ്രസീൽ കോപ്പ അമേരിക്ക കിരീടം നേടുമ്പോൾ താരം പരിക്കേറ്റ് പുറത്തായിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി യുടെ താരമാണ് നെയ്മര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News