കേരള ഡിജിറ്റൽ ശാസ്‌ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാല ബില്ലിന്‌ നിയമസഭയുടെ അംഗീകാരം

കേരള ഡിജിറ്റൽ ശാസ്‌ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാല ബില്ലിന്‌ നിയമസഭയുടെ അംഗീകാരം. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ആഗോള നിലവാരം ഉറപ്പാക്കുന്നതാണ്‌ ഡിജിറ്റൽ സർവകലാശാല.

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ്‌ മാനേജ്‌മെന്റ്‌ കേരളയെ ഡിജിറ്റൽ സർവകലാശാലയായി ഉയർത്തുകയായിരുന്നു. പുതിയ രീതികളെ കരുപ്പിടിപ്പിക്കുകയും അവയെ തൊഴിൽ മേഖലകളോടക്കം ബന്ധിപ്പിക്കുകയും ചെയ്യുകയാണ്‌ സര്‍വ്വകലാശാലയുടെ ലക്ഷ്യം. ഇതിനായി അഞ്ച്‌ പഠന സ്‌കൂൾ ആരംഭിക്കും.

ഇന്റഗ്രേറ്റഡ്‌ കോഴ്‌സുകളും തുടങ്ങും. രാജ്യത്തിനകത്ത്‌ വിവിധ കേന്ദ്രങ്ങളിൽ ഗവേഷണ വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഡിജിറ്റൽ സയൻസിനൊപ്പം സാങ്കേതിക വിദ്യ, ഇന്റർ ഡിസിപ്ലിനറി ഇന്നൊവേഷൻ, സംരംഭകത്വം, ലിബറൽ ആർട്‌സ്‌, മാനവിക വിഷയങ്ങൾ എന്നിവയിലും പഠന ഗവേഷണം ഏറ്റെടുക്കാൻ അന്തർദേശീയ സഹകരണവും ഉറപ്പുവരുത്താൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News