ലെബനനിലെ ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

ലെബനനിലെ സഹാര്‍ണി ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഫാക്ടറിയിലെ ബെന്‍സീന്‍ സൂക്ഷിച്ചിരുന്ന ടാങ്കിനാണ് തീ പിടിച്ചത്. ലെബനന്‍ സൈനിക വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ലെബനന്‍ ഊര്‍ജമന്ത്രി വാലിദ് ഫയാദ് അറിയിച്ചു. ‘ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. എങ്ങനെയാണ് തീപിടിത്തം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല, ആരെങ്കിലും മനഃപൂര്‍വം തീ വെച്ചതാണോ എന്ന കാര്യത്തിലും ആശങ്കയുണ്ട്,’ ഫയാദ് പറഞ്ഞു.

തീ പിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്ന പ്രകാരം അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഗ്നിശമന സേനയുടെ കൃത്യമായ ഇടപെടലുകളാണ് കാര്യങ്ങള്‍ കൈവിട്ടു പോവാതെ കാത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.‘സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പ്രദേശവാസികളെ ഒഴിപ്പിക്കുകയാണ്. തീ മറ്റു ടാങ്കുകളിലേക്കെത്താതിരിക്കാനുള്ള പ്രവര്‍ത്തികള്‍ക്കാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്,’ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സര്‍ക്കാര്‍ വാങ്ങിയ പൊട്രോള്‍ ഡീസല്‍ എന്നിവയാണ് സഹാര്‍ണി ഓയില്‍ ഫാക്ടറിയിലെ ടാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. പട്ടാള ആവശ്യങ്ങള്‍ക്കുള്ള ഇന്ധനവും ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ബെയ്‌റൂട്ട് തുറമുഖത്തില്‍ 200ലധികം ആളുകളുടെ മരണത്തിന് കാരണമായ സ്‌ഫോടനത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് സഹാര്‍ണി ഓയില്‍ ഫാക്ടറിയിലെ തീ പിടിത്തവും നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News