തിരുവനന്തപുരത്ത് 83കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍

തിരുവനന്തപുരത്ത് 83കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. മാറനല്ലൂരിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അജിത്ത് കുമാറിനെയാണ് മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലാം തീയതിയായിരുന്നു സംഭവം.

തിരുവനന്തപുരം നീറമണ്‍കുഴിയില്‍ താമസിക്കുന്ന 83 കാരിയാണ് പീഡനത്തിനിരയായത്. ഒറ്റക്കു താമസിക്കുന്ന ഇവരുടെ വീട്ടില്‍ രാത്രി അതിക്രമിച്ചെത്തിയ അജിത്ത് കുമാര്‍ പീഡിപ്പിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ഇയാള്‍ ഇതിന് ശേഷം ഒളിവിലായിരുന്നു. മാറനല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News