”ഒരു പുഞ്ചിരിയിൽ ഇത്ര മാത്രം സ്നേഹം നിറയ്ക്കാൻ കഴിയുന്ന വേറൊരാളില്ല” നെടുമുടി വേണുവിന്റെ വിയോഗത്തിൽ പ്രിയദർശൻ

നെടുമുടി വേണുവിന്റെ വിയോഗത്തിൽ പ്രിയദർശൻ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യങ്ങളിലൊന്നായിരുന്നു നെടുമുടി വേണു. ചിത്രം, തേന്മാവിന്‍ കൊമ്പത്ത്, വന്ദനം തുടങ്ങി ആ കോമ്പിനേഷനിലെ മികവുറ്റ കഥാപാത്രങ്ങളുടെ നിര നീളുന്നു. വേണുച്ചേട്ടൻ തനിക്ക് ആരായിരുന്നുവെന്ന് ചുരുങ്ങിയ വാക്കുകളില്‍ കുറിക്കുകയാണ് പ്രിയദര്‍ശന്‍.

നെടുമുടി വേണുവിനെ അനുസ്‍മരിച്ച് പ്രിയദര്‍ശന്‍

നഷ്ടം എന്ന ഒറ്റവാക്കിൽ ഒതുക്കാനാവില്ല എന്‍റെ പ്രിയപ്പെട്ട വേണുച്ചേട്ടന്‍റെ വിയോഗം. നാടകത്തിൽ നിന്നു വന്ന്, നാടകീയത ഒട്ടും ഇല്ലാതെ, കഥാപാത്രങ്ങളെ ജീവിതത്തിൽ നിന്ന് നേരിട്ട് തിരശ്ശീലയിലേക്കെത്തിച്ച മഹാത്ഭുതം എന്നു മാത്രമേ വേണുച്ചേട്ടനെ വിശേഷിപ്പിക്കാനാവൂ. എന്‍റെ മനസ്സിൽ രൂപപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങൾക്ക് അസൂയാവഹമായ ഭാവപ്പകർച്ച നൽകിയ വേണുച്ചേട്ടനുമായി, സിനിമയ്ക്ക് പുറത്തായിരുന്നു കൂടുതൽ അടുപ്പം. ജേഷ്ഠതുല്യനെന്നോ, ആത്മസുഹൃത്തെന്നോ ഒക്കെ വിളിക്കാവുന്ന ബന്ധം. ഒരു പുഞ്ചിരിയിൽ ഇത്ര മാത്രം സ്നേഹം നിറയ്ക്കാൻ കഴിയുന്ന വേറൊരാളില്ല എന്ന് പലതവണ തോന്നിയിട്ടുണ്ട്. വേദനയോടെ വേണുച്ചേട്ടന് വിട…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News