കല്‍ക്കരി ക്ഷാമം; ഊര്‍ജ്ജ-കല്‍ക്കരി മന്ത്രാലയങ്ങള്‍ വിശദീകരണം നൽകും

കല്‍ക്കരി ക്ഷാമം തുടരുന്നതിടെ ഊര്‍ജ്ജ-കല്‍ക്കരി മന്ത്രാലയങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് വിശദീകരണം നൽകും. കൽക്കരി ക്ഷാമമില്ലെന്ന് പറയുന്ന കേന്ദ്രസർക്കാർ പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ ടിമിന്‌ രൂപം നല്‍കിയിട്ടുണ്ട്.

വൈദ്യുതി ക്ഷാമം നേരിടുന്നതായി വ്യക്തമാക്കി ബിജെപി ഭരിക്കുന്ന ആസാമും രംഗത്ത്‌ വന്നത് കേന്ദ്രസർക്കാരിന് തിരിച്ചടിയായി. ദില്ലി ഗുരുതര ഊര്‍ജ പ്രതിസന്ധി നേരിടുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

കല്‍ക്കരി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ അധ്യക്ഷതയില്‍ യോഗം ചേർന്ന് ചർച്ച നടത്തിയിരുന്നു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഊര്‍ജ്ജ-കല്‍ക്കരി മന്ത്രാലയ സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ കാര്യങ്ങള്‍ ധരിപ്പിക്കും. സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക്‌ വിശദീകരണം നല്‍കും. പ്രതിസന്ധി നേരിടാന്‍ റെയില്‍വെ, കല്‍ക്കരി, ഊര്‍ജ്ജ മന്ത്രിമാര്‍ അടങ്ങുന്ന സമിതിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്‌.

അതേസമയം, കൽക്കരി പ്രതിസന്ധിയില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു പറയുന്നതിനിടെ ആണ് ഇത്തരം നടപടികൾ കൈക്കൊള്ളുന്നത്. അതിനിടെ അസം സർക്കാരും വൈദ്യുതി പ്രതിസന്ധി തുറന്ന് പറഞ്ഞത് കേന്ദ്രസർക്കാറിന് തിരിച്ചടിയായി. കല്‍ക്കരിയുടെ നിയന്ത്രിതമായ ലഭ്യതമൂലം താപവൈദ്യുത നിലയങ്ങളിലെ വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞുവെന്നും അതിനാല്‍ പവര്‍ കട്ട്‌ വേണ്ടി വരുമെന്നും വ്യക്തമാക്കി ആസാം പവര്‍ ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ്‌ പത്രപരസ്യം നല്‍കി.

അതിനിടെ പവര്‍ പ്ലാന്റുകളില്‍ 7.2 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ടെന്നും അടുത്ത നാല് ദിവസത്തേക്ക് ആശങ്കപ്പെടേണ്ടെന്നും കേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് 40 ദശലക്ഷം ടണ്‍ സ്‌റ്റോക്കുണ്ടെന്നും അറിയിച്ചിരുന്നു. ദില്ലി ഗുരുതര ഊര്‍ജ പ്രതിസന്ധി നേരിടുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here