സാക്ഷരതാ മിഷൻ; കുപ്രചരണങ്ങളുടെ മുനയൊടിച്ച് സർക്കാർ

സാക്ഷരതാ മിഷനെതിരായ കുപ്രചരണങ്ങളുടെ മുനയൊടിച്ച് സർക്കാർ. 2016-ൽ എൽ ഡി എഫ് സർക്കാർ അധികാരമേറ്റശേഷം ഒരു ലക്ഷത്തിലധികം ആളുകൾ സാക്ഷരതാ മിഷൻ വഴി അക്ഷരവെളിച്ചത്തിലേക്ക് കടന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി .സാക്ഷരതാ മിഷനിൽ ക്രമക്കേട് നടക്കുന്നുവെന്ന പത്ര വാർത്തകൾ ഉന്നയിച്ച് ചോദ്യം ഉന്നയിച്ച കോൺഗ്രസ് അംഗങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

സംസ്ഥാന സാക്ഷരതാ മിഷനെതിരെ സമീപകാലത്ത് ഉയർന്ന് വന്ന ആക്ഷേപങ്ങൾക്ക് ഒന്നും അടിസ്ഥാനമില്ലെന്ന് തെളിക്കുന്ന മറുപടിയാണ് സർക്കാർ നിയമസഭയെ അറിയിച്ചത് .നിരക്ഷരരെ അക്ഷരവെളിച്ചത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന അക്ഷരലക്ഷം പദ്ധതി വിജയികളായവരുടെ കണക്ക് ഇല്ലെന്നായിരുന്നു ഒരു പ്രമുഖ ദിനപത്രം വാർത്ത നൽകിയത്.

2016 ന് ശേഷം മാത്രം10,9659 പേർ സാക്ഷരരായി. അതിൽ തന്നെ പാർശ്വവൽക്യത ജനവിഭാഗത്തിൽപെട്ട 65,722 പേർ അക്ഷര വെളിച്ചം നുകർന്നു. യു ഡി എഫ് സർക്കാരിൻ്റെ അഞ്ച് വർഷം കൊണ്ട് സാക്ഷരത നേടിയവരേക്കാൾ മൂന്ന് മടങ്ങിൻ്റെ വർദ്ധനവ് ആണ് ഉണ്ടായിരുന്നത്. സാക്ഷരതാ മിഷൻ ഡയറക്ടർ പി എസ് ശ്രീകലക്ക് പി എ തസ്തിക ഉണ്ടായിരുന്നില്ലെന്നും ,പകരം മറ്റൊരു ജീവനക്കാരന് അധിക ചുമതല നൽകുകയായിരുന്നു എന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രേഖ മൂലം മറുപടി നൽകി.

പുതിയ തസ്തിക സൃഷ്ടിച്ചാൽ അത് അധിക ബാധ്യതയാകുമെന്ന് തിരിച്ചറിഞ്ഞ ഡയറക്ടർ തന്നെ തനിക്ക് പി എ തസ്തിക ആവശ്യമില്ലെന്ന് സർക്കാരിനെ അറിയിക്കുകയായിരുന്നു. കേവലം മൂന്ന് മാസത്തേക്ക് എക്സിക്യൂട്ട് കമ്മറ്റിയുടെ അംഗീകാരത്തോടെ നൽകിയ 5000 രൂപയെയാണ് ദുർവയം എന്ന് പത്രം വിശേഷിപ്പിച്ചിരിക്കുന്നത്. അധിക ചിലവ് തിരിച്ചറിഞ്ഞ് പി എയുടെ തസ്തിക സർക്കാർ റദ്ദാക്കി എന്ന ഭാവനാ വിലാസും വാർത്തയുടെ ഭാഗമായി വന്നിരുന്നു.

അതേസമയം, സബ് കമ്മറ്റികൾ പിരിച്ചുവിട്ട് ഡയറക്ടർ സാമ്പത്തിക ക്രമക്കേട് നടത്തുന്നു എന്ന ആക്ഷേപവും സർക്കാർ തള്ളിക്കളഞ്ഞു. അക്കൗണ്ട് ജനറൽ അടക്കമുള്ള സ്ഥാപനങ്ങളുടെ ഒരു കൃത്യമായി നടത്തുന്ന സ്ഥാപനമാണ് സാക്ഷരതാമിഷൻ എന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി .യാത്ര ബത്ത ഇനത്തിലടക്കം താൻ അനർഹമായതെന്നും കൈപറ്റിയിട്ടില്ലെന്ന് പി എസ് ശ്രീകല കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News