കൊല്ലത്ത് മണിക്കൂറുകൾ നീണ്ട കനത്ത മഴയിൽ വ്യാപക നാശനഷ്ടം

കൊല്ലത്ത് മണിക്കൂറുകൾ നീണ്ട കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തെന്മല നാഗമല സ്വദേശി ഗോവിന്ദരാജാണ് മരിച്ചത്. പുനലൂർ മേഖലയിൽ മഴക്കെടുതി രൂക്ഷമാണ്. പ്രദേശത്തെ ഇരുപത്തിയഞ്ചോളം വീടുകളിൽ വെള്ളം കയറി. 5 ഓളം വീടുകൾ ഭാഗികമായും പൂർണമായും തകർന്നു.
തെന്മല ഉറുകുന്നിൽ ദേശീയപാതയിൽ മരം വീണു. വനമേഖലയിലും കനത്ത മഴ തുടരുകയാണ്. അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. കറവൂരിലും മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി.

കുളത്തൂപ്പുഴയിൽ ശക്തമായ മഴയാണ്. കല്ലടയാറ്റിൽ ജലനിരപ്പുയർന്നു. കല്ലുവെട്ടാംകുഴിയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനങ്ങളെ തൊട്ടടുത്ത ഹൈസ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വനമേഖലയിൽ വൈദ്യുതിയും ഇൻ്റർനെറ്റും നഷ്ടപ്പെട്ടു. ചെമ്പനരുവി മുള്ളുമലയിൽ തോടുകൾ കരകവിഞ്ഞൊഴുകുന്നു. മണ്ണിടിച്ചിൽ അലിമുക്ക് – അച്ചൻകോവിൽ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
പത്തനാപുരം വിളക്കുടി പഞ്ചായത്തുകളിലായി 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പട്ടാഴി ,തലവൂർ , കമുകുംചേരി എന്നിവിടങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി.
പുനലൂർ മൂവാറ്റുപുഴ റോഡ് നിർമാണത്തിനിടെ ഹിറ്റാച്ചി തോട്ടിൽ വീണു.

കൊല്ലം ചെങ്കോട്ട റെയിൽവേ പാതയിൽ ഇടമൺ ഐഷാപാലത്തിന് സമീപം മണ്ണിടിഞ്ഞു. മണ്ണ് മാറ്റിയശേഷമാണ് രാവിലെ പാലരുവി എക്സ്പ്രസ് കടത്തിവിട്ടത്. കനത്ത മഴയെ തുടർന്ന് നിലമേൽ – കിളിമാനൂർ എം.സി റോഡിൽ നിർത്തിവച്ചിരുന്ന ഗതാഗതം പുനഃസ്ഥാപിച്ചു. അഞ്ചൽ – ആയൂർ റോഡിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News