രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 224 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസം 14,313 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 224 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. ഇന്നലെ 181 മരണം റിപ്പോർട്ട്‌ ചെയ്തതോടെ ആകെ മരണം 4,50,963 ആയി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,14,900 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്. 209 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. അതേസമയം 26,579 രോഗികളാണ് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 95കോടി 89 ലക്ഷം കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here