ആഡംബരക്കപ്പലിലെ ലഹരി കേസ്; വാദം കേൾക്കൽ നാളേക്ക് മാറ്റി

ആഡംബരക്കപ്പലിലെ ലഹരി വിരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ (23) ജാമ്യാപേക്ഷയിലെ വാദം കേൾക്കൽ പ്രത്യേക കോടതി നാളേക്കു മാറ്റി. ആര്യൻ, സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മൂൺ മൂൺ ധമേച്ഛ എന്നിവരുൾപ്പെടെ അറസ്റ്റിലായ 5 പേരുടെ ഹർജികൾ ഇന്നലെ ലഹരിക്കേസുകളുടെ കോടതി പരിഗണിച്ചപ്പോൾ മറുപടി നൽകാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

ഒരാഴ്ച ചോദിച്ചെങ്കിലും നാളെ വാദം കേൾക്കുമെന്നു കോടതി അറിയിച്ചു. വെള്ളിയാഴ്ച ജാമ്യാപേക്ഷ നൽകിയതാണെന്നും ലഹരി മരുന്നു കണ്ടെത്തുകയോ എതിരായി തെളിവുകൾ ലഭിക്കുകയോ ചെയ്യാതെ ഇതിനകം ഒരാഴ്ച തടവിൽ പാർപ്പിച്ചെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചു.

ഈ മാസം മൂന്നിന് അറസ്റ്റിലായ ആര്യൻ 4 ദിവസം എൻസിബി കസ്റ്റഡിയിലായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെ വെള്ളിയാഴ്ച മുതൽ ആർതർ റോഡ് ജയിലിലാണ്. തങ്ങളുടെ അധികാര പരിധിയിൽ അല്ലെന്നു ചൂണ്ടിക്കാട്ടി നേരത്തേ മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News