സ്വർണവ്യാപാരമേഖലയെ ഇ–വേ ബിൽ സംവിധാനം വഴി സുതാര്യമാക്കും; മന്ത്രി കെ എൻ ബാലഗോപാൽ

സ്വർണവ്യാപാരമേഖലയെ ഇ–വേ ബിൽ സംവിധാനം വഴി സുതാര്യമാക്കുമെന്ന്‌ ധനമന്ത്രി മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നികുതി പിരിക്കലും നികുതിചോർച്ച കണ്ടെത്തലും സർക്കാർ ഉത്തരവാദിത്വമാണ്‌.

നിയമം പാലിച്ച്‌ വ്യാപാരം നടത്തുന്നവർക്ക്‌ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. വാഹന–കട പരിശോധനവേളയിൽ എല്ലാ നടപടിയും പാലിക്കണമെന്ന്‌ ഉദ്യോഗസ്ഥർക്ക്‌ കർശനനിർദേശം നൽകിയിട്ടുണ്ട്‌. തെറ്റായ രീതിയിൽ ഇടപെടാൻ അനുവദിക്കില്ലെന്നും എം കെ മുനീറിന്റെ സബ്‌മിഷനുള്ള മറുപടിയായി ധനമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel