ലോകം പ്രണയിച്ച മരണക്കളി

വെറും രണ്ടാഴ്ച കൊണ്ട് നെറ്റ്ഫ്ളിക്സിന്റെ മോസ്റ്റ് പോപ്പുലര്‍ നോണ്‍ ഇംഗ്ലീഷ് ഷോ ആയി മാറിയ ആദ്യ ഏഷ്യന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. സ്ട്രീമിങ് തുടങ്ങിയത് മുതല്‍ 90 രാജ്യങ്ങളില്‍ ടോപ് വണ്‍ സ്ഥാനത്ത് തുടരുകയാണ് ഈ കൊറിയന്‍ സീരീസ്.സിയോളിലെ ഒരു സര്‍വൈവല്‍ ത്രില്ലറാണ് സ്‌ക്വിഡ് ഗെയിംസ്.

കടം കയറി മുടിഞ്ഞ ജീവിതം വ‍ഴിമുട്ടിയ 456 പേര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഒരു മരണക്കളി ഒരുക്കുന്നു. വലിയൊരു തുകക്കായി കുട്ടികളുടെ കളികള്‍ കളിക്കണം,തോല്‍ക്കുന്നവര്‍ക്ക് ശിക്ഷ മരണമാണ്.
ഇത്ര വേഗം ഇത്രയേറെ രാജ്യങ്ങളില്‍ തരംഗമായ മറ്റൊരു സിരീസ് നെറ്റ്ഫ്ളിക്സിന്‍റെ ചരിത്രത്തിലില്ല.

എണ്ണിയാലൊടുങ്ങാത്ത ഓൺലൈന്‍ ഗാംബ്ലിങ് പ്ളാറ്റ് ഫോമുകളും പന്തയപ്പുരകളും സജീവമായ കാലത്താണ് സ്ക്വിഡ് ഗെയിം തങ്ങളുടെ മരണക്കളി വിവരിക്കുന്നത്.ഹ്വാങ്ങ് ഡോങ്ങ് ഹ്യുക് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും പത്ത് കൊല്ലത്തെ തിരസ്‌കാരങ്ങളുടെയും അതിജീവനത്തിന്റെയും വിജയഗാഥ കൂടിയാണ് സ്‌ക്വിഡ് ഗെയിംസ്.

31 ഭാഷകളില്‍ സബ് ടൈറ്റിലിനൊപ്പവും 13 ഡബ്ബിംഗ് പതിപ്പുകളുമാണ് സ്‌ക്വിഡ് ഗെയിംസിന്റേതായി ലഭ്യമാക്കിയിരിക്കുന്നത്. സീരീസിന്റെ 95 ശതമാനം പ്രേക്ഷകര്‍ സൗത്ത് കൊറിയക്ക് പുറത്തുള്ളവരാണ്.ഭൂപടങ്ങള്‍ ഭേദിച്ച് അസ്വാദക ഹൃദയങ്ങള്‍ കീ‍ഴടക്കിയിരിക്കുകയാണ് ഇന്ന് സ്ക്വിഡ് ഗെയിം.

Netflix’s focus on global content has paid off in a big way with Squid Game, which has planted itself not just as the #1 show in its home country of Korea and in Netflix’s home country of the United States, but now, the show is #1 in at least 90 different countries around the world.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel