ദില്ലിയില്‍ പാകിസ്ഥാന്‍ ഭീകരൻ പിടിയിൽ

ദില്ലിയില്‍ നിന്ന് പാകിസ്ഥാന്‍ ഭീകരനെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് ആണ് ദില്ലി പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ എകെ 47 തോക്കും ഒരു ഗ്രാനേഡും രണ്ട് പിസ്റ്റലും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യന്‍ പൗരനെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ദില്ലിയില്‍ താമസിച്ചിരുന്നത്. ലക്ഷ്മി നഗറിലെ പാര്‍ക്കില്‍ നിന്നും ദില്ലി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് ഇയാളെ പിടികൂടിയത്. ഒക്ടോബര്‍ ഒമ്പതിന് ദില്ലി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.

ഉത്സവകാലം കണക്കിലെടുത്ത് പ്രദേശവാസികളുടെ സഹായത്തോടെ ഭീകരരെ പ്രതിരോധിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel