സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; പുരസ്കാരം പങ്കിട്ട് മൂന്ന് പേർ

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം യുഎസിലെ മൂന്ന് ഗവേഷകർക്ക്. ഡേവിഡ് കാഡ്, ജോഷ്വ ആങ്റിസ്റ്റ്, ഹിതോ ഇംബൻസ് എന്നിവർക്കാണു പുരസ്കാരം. മിനിമം വേതനം, കുടിയേറ്റം, വിദ്യാഭ്യാസം എന്നീ ഘടകങ്ങൾ തൊഴിൽ വിപണിയിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചു നടത്തിയ നൂതന പഠനങ്ങൾക്കാണ് അംഗീകാരം.

സമൂഹത്തിലെ ആകസ്മിക ബന്ധങ്ങളുടെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ ‘സ്വാഭാവിക പരീക്ഷണങ്ങൾ’ ഉപയോഗിച്ചതു സാമ്പത്തിക ശാസ്ത്രത്തിലെ ഗവേഷണങ്ങളെ പൂർണമായി മാറ്റിത്തീർത്തെന്നു സ്വീഡിഷ് അക്കാദമി നിരീക്ഷിച്ചു.

തൊഴിൽ സാമ്പത്തിക പഠനങ്ങൾക്ക്, കലിഫോർണിയ സർവകലാശാലയിലെ ഡേവിഡ് കാഡിനാണു സമ്മാനത്തുകയുടെ പകുതി. ഇദ്ദേഹം കാനഡ സ്വദേശിയാണ്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ജോഷ്വ ആങ്റിസ്റ്റും സ്റ്റാൻഫഡ് സർവകലാശാലയിലെ ഹിതോ ഇംബൻസ് ബാക്കിത്തുക പങ്കിടും. ജോഷ്വ നെതർലൻഡ്സിലാണു ജനിച്ചത്. ആകസ്മിക ബന്ധങ്ങൾ വിശകലനം ചെയ്യാനുള്ള ശാസ്ത്രീയ ചട്ടക്കൂട് വികസിപ്പിച്ചതിനാണ് ഇവർക്ക് അംഗീകാരം.

അതേസമയം, ഉയർന്ന മിനിമം വേതനത്തിന്റെ ഫലങ്ങൾ സംബന്ധിച്ച് 1990 കളിൽ ന്യൂജഴ്സിയിലെയും പെൻസിൽവേനിയയിലെയും റസ്റ്ററന്റുകളിലാണു കാഡ് പഠനം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News