‘ഞാനും വേണുവും ആദ്യമായി കണ്ടുമുട്ടുന്നത് ആലപ്പുഴ എസ്.ഡി. കോളേജിന്റെ സ്റ്റേജില്‍ വെച്ച്’; നെടുമുടി വേണുവുമായുള്ള ഓര്‍മകള്‍ പങ്കുവെച്ച് ഫാസില്‍

നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍. കൈരളി ന്യൂസിന്റെ ടുടേയ്‌സ് ഡിബൈറ്റില്‍ സംസാരിക്കുകയായിരുന്നു ഫാസില്‍.

‘ആലപ്പുഴ എസ്.ഡി. കോളേജിന്റെ സ്റ്റേജില്‍വെച്ചാണ് നെടുമുടി വേണുവിനെ ഞാന്‍ ആദ്യമായിട്ട് കാണുന്നത്. 53 വര്‍ഷമായി ഞങ്ങള്‍ തമ്മിലുള്ള സുഹൃത്ത് ബന്ധം തുടങ്ങിയിട്ട് ഇതു വരെ അതിനൊരു കോട്ടം തട്ടിയിട്ടില്ല. നന്നേ ചെറുപ്പത്തിലേ മൃദംഗം വായിക്കുമായിരുന്നു
വേണു. ഞാനും കലാപരമായ പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളായതിനാല്‍ ഞങ്ങളെ  വേഗം അടുപ്പിച്ചു. ഞാന്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുമായിട്ട് സിനിമയിലേക്ക് കടന്നു വരുമ്പോള്‍ വേണു ഒരു സ്റ്റാറായി കഴിഞ്ഞിരുന്നു. എങ്കിലും ആ സിനിമയില്‍ ചെറിയൊരു വേഷമായിട്ടു പോലും വന്ന് അഭിനയിച്ചു’

ഈ ഹോസ്പിറ്റല്‍ ജീവിതത്തിന് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വേണു എന്നെ വിളിച്ചു. രാവിലെ തന്നെ എന്താ വിളിച്ചതെന്ന് ഞാന്‍് ചോദിച്ചു. ഞാന്‍ ചുമ്മാ വിളിച്ചെന്നേയുള്ളൂ, സംസാരിച്ചിട്ട് കുറച്ചുനാള്‍ ആയില്ലേ എന്ന് പറഞ്ഞു. ഞാന്‍ പിന്നെ വിളിച്ചോളാം ഫാസിലേ, വേറെ വിശേഷമൊന്നും ഇല്ലല്ലോ വെക്കട്ടെ.. ഇതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള അവസാനത്തെ സംസാരം’, ഫാസില്‍ കൈരളി ന്യൂസിനോട് പറഞ്ഞു
പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel