ഇന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷം; 13 താപ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി

രാജ്യത്തെ 135 താപനിലയങ്ങളും നേരിടുന്നത് രൂക്ഷമായ കല്‍ക്കരി ക്ഷാമം. 13 താപ വൈദ്യുതി നിലയങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിര്‍ത്തി. എട്ടു സംസ്ഥാനങ്ങളില്‍ പ്രതിസന്ധി രൂക്ഷമാണ്.

80 ശതമാനം താപ വൈദ്യുതി നിലയങ്ങളിലും അഞ്ച് ദിവസത്തേയ്ക്കുള്ള കല്‍ക്കരി മാത്രമേയുള്ളൂ. രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ 14 മണിക്കൂര്‍ പവര്‍ കട്ടിലേക്ക് നീങ്ങിയേക്കും.

പഞ്ചാബില്‍ നാലു മണിക്കൂര്‍ ലോഡ്ഷെഡിങ് തുടരുകയാണ്. ജാര്‍ഖണ്ഡില്‍ 24 ശതമാനമാണ് വൈദ്യുതി ക്ഷാമം. രാജസ്ഥാനില്‍ 17 ഉം ബിഹാറില്‍ ആറു ശതമാനവുമാണ്. മഹാരാഷ്ട്രയിലാണ് 13 താപനിലയങ്ങള്‍ അടച്ചത്. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളോട് അഭ്യാര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തി.

കല്‍ക്കരി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഊര്‍ജ- കല്‍ക്കരി മന്ത്രാലയ സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ കാര്യങ്ങള്‍ ധരിപ്പിക്കും. സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കും. പ്രതിസന്ധി നേരിടാന്‍ റെയില്‍വെ, കല്‍ക്കരി, ഊര്‍ജ്ജ മന്ത്രിമാര്‍ അടങ്ങുന്ന സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.

അതേസമയം, രാജ്യത്ത് 70% കൽക്കരിയിൽ കുറവ് രേഖപ്പെടുത്തിയതിനാൽ രാജ്യത്തെ വൈദ്യുത നിലയങ്ങളിൽ വൈദ്യുത ഉൽപ്പാദനം കുറവായതിനാൽ ഇന്ത്യ വലിയ തോതിലുള്ള വൈദ്യുതി മുടക്കം പ്രതീക്ഷിക്കുന്നു.

രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ വൈദ്യുതിയുടെ ആവശ്യം ഉയരുന്നു. സർക്കാർ പറയുന്നതനുസരിച്ച്, 2021 ആഗസ്റ്റിലെ വൈദ്യുതി ആവശ്യം കൊവിഡ് 19-ന് മുമ്പുള്ള 2019 ആഗസ്റ്റിനേക്കാൾ 17% കൂടുതലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News