‘വേണുവിന്റെ സിനിമാജീവിതത്തില്‍ ഒരു നാഷണല്‍ അവാര്‍ഡ് കിട്ടിയില്ല എന്ന ഖേദമേ ഉള്ളൂ’; നെടുമുടി വേണുവുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍

നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍. കൈരളി ന്യൂസിന്റെ ടുടേയ്സ് ഡിബൈറ്റില്‍ സംസാരിക്കുകയായിരുന്നു ഫാസില്‍.

‘വേണുവിന്റെ സിനിമാജീവിതത്തില്‍ ഒരു നാഷണല്‍ അവാര്‍ഡ് കിട്ടിയില്ല എന്ന ഖേദമേ ഉള്ളൂ. ഭരതന്‍ സംവിധാനം ചെയ്ത ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട’ത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അത് കിട്ടിയില്ല എന്ന ഒരു ചെറിയ വിഷമം ഒഴിച്ചാല്‍ മലയാളത്തില്‍ എല്ലാം നേടിയതാണ് നെടുമുടി വേണു. വേണുവിന്റെ ജീവിതം ഒരു മാതൃകയാണ് എല്ലാവര്‍ക്കും. എനിക്ക് നഷ്ടപ്പെട്ടത് വ്യക്തിപരമായി ഒരു വലിയ സുഹൃത്തിനെയാണ്’

അദ്ദേഹം തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും അത് തിരശ്ശീലയ്ക്കു മുന്നില്‍ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതും പുതു തലമുറ എന്നും കണ്ടു പടിക്കേണ്ട കാര്യമാണെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാകുകയും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. സിനിമയിലേയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തേയും നിരവധി പേര്‍ നെടുമുടി വേണുവിന് വിടചൊല്ലാന്‍ എത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News