‘വേണുവിന് പകരം വയ്ക്കാന്‍ മറ്റാരുമില്ല’; നെടുമുടി വേണുവുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍

നെടുമുടി വേണുവിന്റെ വിയോഗം മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താന്‍ കഴിയില്ലായെന്ന് സംവിധായകന്‍ ഫാസില്‍. കൈരളി ന്യൂസിന്റെ ടുടേയ്സ് ഡിബൈറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നെടുമുടി വേണുവിന്റെ വിയോഗം ഒരിക്കലും മലയാള സിനിമയ്ക്ക് നികത്താന്‍ കഴിയില്ല. തിരക്കഥകള്‍ എഴുതുമ്പോള്‍ ചില കഥാപാത്രങ്ങള്‍ വേണുവിന് പകരം മറ്റാരെ  വയ്ക്കുമെന്ന വലിയൊരു ചോദ്യം മലയാള സിനിമ ഇനി നേരിടേണ്ടി വരും. കുറച്ചു നാളുകളായി മലയാള സിനിമയ്ക്ക് ശാപം കിട്ടിയതു പോലെയാണ് ക്യാരക്റ്റര്‍ റോളു ചെയ്യുന്ന താരങ്ങളായ ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിലകന്‍, രാജന്‍ പി ദേവ്, ശങ്കരാടി, നരേന്ദ്ര പ്രസാദ്, എന്‍ എഫ് വര്‍ഗീസ് തുടങ്ങിയവരയൊക്കെ കൊണ്ടുപോകുകയാണ്. ഇവര്‍ക്കൊന്നും പകരം വെയ്ക്കാന്‍ മലയാള സിനിമയില്‍ ആരും വന്നിട്ടില്ലായെന്നതും വലിയൊരു സത്യമാണ്’ ഫാസില്‍ പറഞ്ഞു

അതേസമയം, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാകുകയും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. സിനിമയിലേയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തേയും നിരവധി പേര്‍ നെടുമുടി വേണുവിന് വിടചൊല്ലാന്‍ എത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel