വർക്കലയിൽ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വര്‍ക്കലയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്കല ഹെലിപ്പാഡിന് സമീപം ഔട്ടുപുര റിസോര്‍ട്ടിന് പിന്‍വശതാണ് മൃതദേഹം കണ്ടെത്തിയത്.

സീവ്യൂ ഷാജി എന്ന് വിളിക്കുന്ന ശ്രീധറാണ് മരിച്ചത്. അതിരാവിലെ പറമ്പില്‍ തീ കണ്ടാണ് നാട്ടുകാര്‍ പറമ്പ് പരിശോധിച്ചത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് മൃതദേഹം കത്തിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വര്‍ക്കല പൊലീസിനെ വിവരം അറിയിച്ചു. സയിന്റഫിക് വിദഗ്ദ്ധരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

അതേസമയം, ശ്രീധറിന്റെ ആത്മഹത്യകുറിപ്പും പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം വര്‍ക്കല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News