‘അന്ന് അദ്ദേഹത്തിന്റെ പ്രകടനം കണ്ട് കൊല്ലംകാര്‍ അത്ഭുതപ്പെട്ടു’; നെടുമുടി വേണുവുമായുള്ള ഓര്‍മകള്‍ പങ്കുവെച്ച് മുകേഷ്

നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് നടനും എംഎല്‍എ യുമായ മുകേഷ്. കൈരളി ന്യൂസിന്റെ ടുഡേയ്‌സ് ഡിബേറ്റിലാണ് അദ്ദേഹം പ്രതികരിച്ചത്

‘സിനിമയില്‍ എത്തുന്നതിനു മുന്‍പെ എനിക്ക് വളരെ പരിചയമുള്ളയാളാണ് നെടുമുടി വേണു. ആദ്യമായി ഞാന്‍ അദ്ദേഹത്തെ കാണുന്നത് കൊല്ലത്ത് ഫൈന്‍ ആന്‍ഡ്‌സ് സൊസൈറ്റിയില്‍ മിമിക്രിയും മോണോ ആക്ടുമായി ഫാസിലിനൊപ്പം പരിപാടി അവതരിപ്പിക്കാന്‍ എത്തിയപ്പോളാണ്. അന്ന് അദ്ദേഹം എന്നെ വിസ്മയിപ്പിച്ചിരുന്നു. പിന്നീട് ശരിക്കും അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുന്നത് കൊല്ലം വിമന്‍സ് കോളജില്‍ കാവാലം നാരായണ പണിക്കര്‍ സാറിന്റെ നാടകം അരങ്ങേറി അത് മോഡേണ്‍ നാടകം എന്ന് അറിഞ്ഞിട്ട് അതിനെ കളിയാക്കാന്‍ വേണ്ടിയാണ് പോയത് പക്ഷെ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ട അനുഭവം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നതായി മുകേഷ് പറഞ്ഞു.

ലോകമെമ്പാടും ഞാന്‍ അദ്ദേഹവുമായി സഞ്ചരിച്ചിട്ടുണ്ട്. ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. നാടകം സിനിമ ചാനല്‍ ഷോകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഉപദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അവിശ്വസനീയം വളരെ ഖേദിക്കുന്നു എന്നും മുകേഷ് പ്രതികരിച്ചു. തന്റെ അച്ഛനും വേണു ചേട്ടനും തമ്മില്‍ നല്ല ബന്ധമുണ്ടെന്നും മുകേഷ് കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News