ഷാരൂഖ്ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നില്‍ പേരിനറ്റത്തുള്ള കുടുംബപ്പേരാണെന്ന് പറഞ്ഞ കാശ്മീരിലെ പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയ്‌ക്കെതിരെ പൊലീസില്‍ പരാതി. ഡല്‍ഹി സ്വദേശിയായ അഭിഭാഷകനാണ് പരാതി നല്‍കിയിരിക്കുന്നത്.
സാമുദായിക വൈര്യം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് മുഫ്തിയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭിഭാഷകന്‍ തന്റെ പരാതിയില്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമത്തില്‍ നിന്നുണ്ടായ പരാമര്‍ശം, എന്നാണ് മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരാതിക്കാരന്‍ വിശേഷിപ്പിച്ചത്.
ബിജെപിയുടെ വോട്ട് ബാങ്ക് നയത്തിനായി ഇസ്ലാം മത വിശ്വാസികളെ മനപ്പൂര്‍വ്വമായി ലക്ഷ്യം വെയ്ക്കുകയാണന്ന് തിങ്കളാഴ്ച മുഫ്തി ആരോപിച്ചിരുന്നു. നാല് കര്‍ഷകരുടെ കൊലപാതകത്തിന് കാരണക്കാരനായ കേന്ദ്രമന്ത്രിയുടെ മകനെതിരെ കേസെടുത്ത് ഒരു മാതൃക സൃഷ്ടിക്കുന്നതിന് പകരം, തന്റെ പേരിനവസാനം ഖാന്‍ എന്നായിപ്പോയതിന്റെ പേരില്‍ മാത്രമാണ് 23 വയസ്സുകാരനായ ഒരു പാവം ചെറുപ്പക്കാരനെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വെയ്ക്കുന്നത്. ബിജെപിയുടെ വോട്ട് ബാങ്കിന്റെ ക്രൂരമായ സംതൃപ്തിയ്ക്ക് വേണ്ടിയാണ് ഇസ്ലാം മത വിശ്വാസികള്‍ ഇതിനിരയാകുന്നത്,’ മുഫ്തി ട്വീറ്ററിലൂടെ ആരോപിച്ചു.
Instead of making an example out of a Union Minister’s son accused of killing four farmers, central agencies are after a 23 year old simply because his surname happens to be Khan.Travesty of justice that muslims are targeted to satiate the sadistic wishes of BJPs core vote bank.
— Mehbooba Mufti (@MehboobaMufti) October 11, 2021
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.