‘അന്നുമുതല്‍ അദ്ദേഹം എന്റെ ഗുരുസ്ഥാനത്താണ്’; നെടുമുടി വേണുവുമായുള്ള ഓര്‍മകള്‍ പങ്കുവെച്ച് മുകേഷ്

നെടുമുടി വേണുവിന്റെ വിയോഗത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് നടനും എംഎല്‍എ യുമായ മുകേഷ്. കൈരളി ന്യൂസിന്റെ ടുഡേയ്‌സ് ഡിബേറ്റിലാണ് അദ്ദേഹം പ്രതികരിച്ചത്

‘ഞാന്‍ സിനിമയിലെത്തി രണ്ടോ മൂന്നോ സിനിമകള്‍ക്കു ശേഷം വേണു ചേട്ടന്റെ കൂടെ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ഒരു ഹാസ്യ ചിത്രമായിരുന്ന ആ ചിത്രത്തില്‍ അദ്ദേഹം നല്‍കിയ ഒരുപാട് ഉപദേശങ്ങള്‍ എനിക്ക് വളരെ ഫലപ്രദമായിട്ടുണ്ട്. അന്നു മുതല്‍ അദ്ദേഹം എനിക്ക് ഗുരുസ്ഥാനത്താണെ്’ മുകേഷ് പറഞ്ഞു.

‘നാടക കലയില്‍ അദ്ദേഹത്തിന് സമാനമായി മറ്റൊരു താരത്തെ ഞാന്‍ കണ്ടിട്ടില്ല. കാവാലത്തിന്റെ നാടകത്തിലുള്ള ആയാസ കലകളെല്ലാം അനായാസമായി ചെയ്യാന്‍ അദ്ദേഹം ഏതു പ്രായത്തിലും തയ്യാറായിരുന്നു. പുതു തലമുറയ്‌ക്കൊപ്പവും പഴയ തലമുറയ്‌ക്കൊപ്പവും അഭിനയിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് മറ്റാര്‍ക്കും അവകാശപ്പെടാന്‍ ഇല്ലാത്തതാണ്’ എന്നും മുകേഷ് കൈരളി ന്യൂസിനോട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News