തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നില്ലെന്നത് അടിസ്ഥാനരഹിതം;മന്ത്രി എം വി ഗോവിന്ദൻ

തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നില്ലെന്നത് അടിസ്ഥാനരഹിതമാണെന്ന് തദ്ദേശവകുപ്പ് മന്ത്രി എം വി ഗോവിന്ദൻ.ധനവകുപ്പ് ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സ്വയം ഭരണത്തെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. അധികാര വികേന്ദ്രീകരണം ഇല്ലാതാക്കുമെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നതായി മന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ധനവകുപ്പ് ഉത്തരവ് തിരിച്ചടിയെന്ന വിശദീകരണം മന്ത്രി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്

ധനവകുപ്പ് ഉത്തരവിന്റെ നിയമസാധുത പരിശോധിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് രാജ് നിയമപ്രകാരം പണം വിനിയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News