അഴകാര്‍ന്ന കാല്‍പാദം നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? ഇങ്ങനൊന്നു ചെയ്തു നോക്കൂ

മുഖ സൗന്ദര്യവും മുടിയഴകും പരിപാലിക്കുന്ന കാര്യത്തില്‍ നമ്മളെല്ലാം മുന്‍പന്തിയിലാണ് പക്ഷെ പാദസംരക്ഷണത്തെ കുറിച്ച് നമ്മളാരും ചിന്തിക്കാറില്ല അതുകൊണ്ടുതന്നെയാണ് കുഴിനഖം, ചുടുവാതം എന്നിവ പോലുള്ളവ വരുന്നത്. അല്പം സമയം ചിലവഴിച്ചാല്‍ പാദങ്ങള്‍ ഭംഗിയും വൃത്തിയും ഉള്ളതായി എന്നും സൂക്ഷിക്കാം. ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ സാക്ഷ്യപത്രമാണ് വൃത്തിയും ഭംഗിയുമുള്ള കാല്‍പാദം.

സൗന്ദര്യം അറിയണമെങ്കില്‍ പാദങ്ങളിലേക്ക് നോക്കണം എന്ന് പറയാറുണ്ട്. അതുപോലെ നിങ്ങളുടെ കാല്‍പാദവും കണ്ടാല്‍ ആരും ഒന്നു കൊതിക്കണം. വീട്ടിലെ അടുക്കളയില്‍ നിന്നുള്ള സൗന്ദര്യ വര്‍ധകങ്ങള്‍ ഉപയോഗിച്ച് ഒരു ഹോം പെഡിക്യൂര്‍, ഫൂട്ട് മസാജ് ചെയ്യാം. ഇത് നിങ്ങളുടെ കാലുകളിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇനി കാലുകളുടെ നഷ്ട സൗന്ദര്യം വീണ്ടെടുക്കാം.

എങ്ങിനെ പെഡിക്യൂര്‍ ചെയ്യാമെന്ന് നോക്കാം

  • ആദ്യം ചെയ്യേണ്ടത് ഒരു വലിയ പാത്രത്തില്‍ ഇളം ചൂടുവെള്ളമെടുത്ത് അല്‍പം ഷാംപൂ ചേര്‍ത്ത് കാലുകള്‍ പത്തുമിനിട്ട് അതില്‍ മുക്കി വയ്ക്കാം.

  • അതിനുശേഷം കാല്‍ പുറത്തെടുത്ത് ബ്രഷ് കൊണ്ട് നന്നായി വൃത്തിയാക്കണം.

  • അടുത്തതായി കാലുകളില്‍ വെണ്ണ കൊണ്ട് മസാജ് ചെയ്യാം. അല്‍പം വെണ്ണയില്‍ ഇ ക്യാപ്സൂള്‍ പൊട്ടിച്ചൊഴിച്ച് അതുകൊണ്ട് കാല്‍പാദം നന്നായി മസാജ് ചെയ്യാം. ഇത് ചര്‍മത്തിന്റെ തിളക്കം കൂട്ടും. മൃദുവാകാനും സഹായിക്കും.

  • ഇനി നെയില്‍പോളീഷ് തുടച്ചു മാറ്റി നഖങ്ങള്‍ വൃത്തിയാക്കാം.

  • ഇനി ഫൂട്ട് സ്‌ക്രബ് ഉപയോഗിച്ച് മസാജ് ചെയ്യണം. അല്‍പം റവയും പാല്‍പ്പാടയും നാരങ്ങാനീരും യോജിപ്പിച്ചാല്‍ നല്ലൊരു സ്‌ക്രബ് ലഭിക്കും.

  • ചര്‍മം തുടച്ചുണക്കിയശേഷം അല്‍പം നല്ലെണ്ണയില്‍ പച്ചക്കര്‍പ്പൂരം പൊടിച്ചുചേര്‍ത്ത് ഹെര്‍ബല്‍ പായ്ക്ക് നല്‍കാം. 20 മിനിട്ട് വയ്ക്കണം.

കാല്‍പാദത്തിന് ഹോം പെഡിക്യൂര്‍ മാസത്തില്‍ രണ്ടു തവണയെങ്കിലും ചെയ്യണം. ഇതോടൊപ്പം തന്നെ ദിവസവും കെയര്‍ നല്‍കുകയും ചെയ്യണം. മുട്ടയുടെ മഞ്ഞ, ബദാം ഓയില്‍, പനിനീര്‍, തേന്‍ ഇവ ചേര്‍ത്ത് ദിവസവും കുളിക്കും മുമ്പ് കാലുകളില്‍ പുരട്ടുന്നത് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News