കുരുമുളകിട്ട മത്തിക്കറി കഴിച്ചിട്ടുണ്ടോ? ആ അടിപൊളി സ്വാദറിയാന്‍ മത്തിക്കറി ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ

മലയാളികളെ സംബന്ധിച്ച് മത്തിക്കറി ഏറ്റവും പ്രിയപ്പെട്ട മീന്‍ കറികളിലൊന്നാണ്. ചില സ്ഥലങ്ങളില്‍ മത്തിക്ക് ചാള എന്നും പറയാനുണ്ട്. മത്തി കൊണ്ട് വിവിധ തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ കുരുമുളകിട്ട് മത്തിക്കറി ഒന്നു വെച്ചു നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

മത്തി- ഒരു കിലോ
തക്കാളി- മൂന്നെണ്ണം
സവാള- രണ്ടെണ്ണം
ഉപ്പ്- പാകത്തിന്
കുരുമുളക് – അര ടീസ്പൂണ്‍
പച്ചക്കുരുമുളക് – നാലെണ്ണം
വിനാഗിരി- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ- പാകത്തിന്
ഉണക്കമുളക്- പത്തെണ്ണം
വെളുത്തുള്ളി- പത്ത് അല്ലി

തയ്യാറാക്കുന്ന വിധം

മത്തി നല്ലതു പോലെ വൃത്തിയാക്കിയ ശേഷം ഇരു വശവും ഓരോ വരയിടുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ സവാള ചേര്‍ത്ത് വഴറ്റിയെടുക്കണം. ഇതിലേക്ക് ഉണക്കമുളകും വെളുത്തുള്ളിയും നല്ലതു പോലെ അരച്ച് ചേര്‍ക്കുകയാണ് അടുത്ത പടി. നന്നായി വഴറ്റിയ ശേഷം തക്കാളി ചേര്‍ത്ത് ഒന്നുകൂടി വഴറ്റിയെടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് പച്ചക്കുരുമുളക് അരച്ചത് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം ഈ വെള്ളം നല്ലതുപോലെ വറ്റി വരുമ്പോള്‍ ഇതിലേക്ക് മത്തി എടുത്ത് ഓരോന്നായി നരത്തിയിടാം.

മുകളില്‍ അല്‍പം കുരുമുളക് പൊടി കൂടി വിതറുക. മത്തി നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് അല്‍പം വിനാഗിരിയും ഉപ്പും ചേര്‍ക്കാം. പിന്നീട് അടച്ച് വെച്ച് അല്‍പസമയം വേവിക്കുക. നല്ലതു പോലെ ചാറ് കുറുകി വരുമ്പോള്‍ വാങ്ങി വെക്കേണ്ടതാണ്. ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ഇതിന് മുകളില്‍ താളിക്കുക. ഇത് നങ്ങളുടെ ചോറിന്റെ രുചിയെ ഒന്ന് കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല രുചിയുള്ള മത്തി കുരുമുളകിട്ടത് തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here