ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധം ശക്തം; കര്‍ഷക രക്തസാക്ഷി ദിനമായി ആചാരിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരക്കണക്കിന് കര്‍ഷകര്‍

ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധം ശക്തമായി. കര്‍ഷക രക്തസാക്ഷി ദിനമായി ആചാരിച്ച പ്രതിഷേധത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ ശക്തമായ സമരം തുടരുമെന്ന് കര്‍ഷകനേതാക്കള്‍ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആശിഷ് മിശ്രയെ ഇന്ന് മുതല്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.

കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് ലഖിംപൂര്‍ ഖേരിയില്‍ ഇന്ന് കര്‍ഷകര്‍ പ്രതിഷേധം സംഘിടിപ്പിക്കും. കൊലയാളി ആശിഷ് മിശ്രയുടെ പതിവ് മന്ത്രി സ്ഥാനത്ത് തുടരുമ്പോള്‍ അന്വഷണം നീതിപൂര്‍വ്വം നടക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇന്ന് ലംഖിപൂരില്‍ നടക്കുന്ന പ്രതിഷേധം തുടക്കമാണെന്നും ഇത് രാജ്യവ്യാപകമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

അതിനിടെ അജയ് മിശ്രയുടെ രാജിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ബി ജെ പി കേന്ദ്ര നേതൃത്വം. ബി ജെ പി ഉത്തര്‍പ്രദേശ് ഘടകത്തില്‍ ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പല പ്രമുഖ നേതാക്കളും രാജി വേണമെന്ന് പാര്‍ട്ടി വേദികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കിസാന്‍ രക്തസാക്ഷി ദിനാമായി ആചരിച്ച ചടങ്ങില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തത്.

കൊലയാളി ആശിഷ് മിശ്റയുടെ പതിവ് മന്ത്രി സ്ഥാനത്ത് തുടരുമ്പോള്‍ അന്വഷണം നീതിപൂര്‍വ്വം നടക്കില്ലെന്നും അജയ് മിശ്ര ഉടന്‍ രാജി വെക്കണമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.. ലംഖിപൂരിലെ പ്രതിഷേധം തുടക്കമാണെന്നും ഇത് രാജ്യവ്യാപകമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധിയും പ്രധിഷേധത്തില്‍ പങ്കാളിയായി.

അതിനിടെ അജയ് മിശ്രയുടെ രാജിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ബി ജെ പി കേന്ദ്ര നേതൃത്വം. ബി ജെ പി ഉത്തര്‍പ്രദേശ് ഘടകത്തില്‍ ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പല പ്രമുഖ നേതാക്കളും രാജി വേണമെന്ന് പാര്‍ട്ടി വേദികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിഷയത്തില്‍ മൗനം പാലിക്കുകയാണ്. കര്‍ഷകരെ കാറിടിച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി അജയ് മിശ്രയെ ക്രൈം ബ്രാഞ്ചിലേക്ക് എത്തിച്ചിട്ടുണ്ട്.. കൂട്ടകൊലയുമായി ബന്ധപ്പെട്ട് ഒരാളെ കൂടി യുപി പൊലീസ് അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News