ശക്തമായ മഴ; ജാഗ്രതാ മുന്നറിയിപ്പുമായി കേരളാ പൊലീസ്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ കേരളാ പൊലീസിന്റെ നിര്‍ദേശം. മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്

പൊലീസ്- റവന്യു വകുപ്പിന്റെ മുന്നറിയിപ്പുകള്‍ പാലിക്കുക. മലയോരമേഖല യാത്രകള്‍ ശ്രദ്ധിക്കുക. നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉളളവരും ജാഗ്രത പാലിക്കുക. പത്രദൃശ്യ മാധ്യമ അപ്ഡേറ്റുകള്‍ ശ്രദ്ധിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കേരള പൊലിസ് നല്‍കിയിരിക്കുന്നത്


അതേസമയം മലയോരത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് ജനങ്ങള്‍. കര്‍ണാടകവനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ മലയോരത്തെ പുഴകള്‍ കരകവിഞ്ഞിരിക്കുകയാണ്. ഞായറാഴ്ച രാവിലെയോടെ തുടങ്ങിയ മഴ രാത്രിവൈകിയും തോര്‍ന്നിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News