ചര്‍മ്മത്തിന് നല്ല തിളക്കം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ കടലമാവ് ഇങ്ങനൊന്ന് ഉപയോഗിച്ചു നോക്കൂ

സൗന്ദര്യ സംരക്ഷണത്തിനായി പല വഴികളും നോക്കുന്നവരുണ്ട്. പലരും കൃത്രിമ വഴികളാണ് പരീക്ഷിക്കുന്നത്. ബ്യൂട്ടിപാര്‍ലറുകളും ക്രീമുകളുമെല്ലാം ആശ്രയിക്കുന്നവരുണ്ട്. ഇവയെല്ലാം ഒരു പരിധി വരെ ഗുണം ചെയ്താലും കെമിക്കലുകള്‍ ഉണ്ടെങ്കില്‍ ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് കടലമാവ്. തിളങ്ങുന്ന ചര്‍മ്മമാണ് എല്ലാവര്‍ക്കും ആഗ്രഹം. അതുകൊണ്ട് തന്നെ തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവും പാലും ചേര്‍ന്നുള്ള ഫേസ് പാക്ക്. ഇവ രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് ചര്‍മ്മത്തിന്റെ കരുവാളിപ്പ് മാറ്റി നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

തയ്യാറാക്കേണ്ട വിധം

കടലമാവ് നാല് ടീസ്പൂണ്‍, പാല്‍ രണ്ട് ടീസ്പൂണ്‍, തേന്‍ ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധിയാണ് ഇതെന്ന കാര്യത്തില്‍ സംശയമുണ്ട്. ഏത് വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയായ കരുവാളിപ്പിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here