കല്‍ക്കരി ക്ഷാമം; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ

രാജ്യത്തെ നേരിടുന്ന കല്‍ക്കരി ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണം ഇല്ലായ്മയും കഴിവില്ലായ്മയും എന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ വിമര്‍ശിച്ചു.

മന്ത്രാലയങ്ങള്‍ തമ്മില്‍ ഏകോപനം ഇല്ലെന്നും ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.

പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും സിപിഐ എം പി ബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ദിവസങ്ങളായി കടുത്ത പ്രതിസന്ധിയാണ് ഊര്‍ജ്ജ മേഖലയില്‍ നിലനില്‍ക്കുന്നത്.

17ഓളം താപ വൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുകയും, മിക്ക സംസ്ഥാനങ്ങളിലും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട അവസ്ഥയുമാണ് നിലവില്‍. അതേ സമയം കല്‍ക്കരി ക്ഷാമം ഉണ്ടാകില്ലെന്നാണ് കല്‍ക്കരി ഖനന മന്ത്രി പ്രഹ്ലാദ് ജോഷി ഇന്ന് പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News