തെലുങ്ക് സിനിമാ നിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു അന്തരിച്ചു

തെലുങ്ക് സിനിമാനിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വിശാഖ പട്ടണത്തിലെ വസതിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സിനിമ കമ്പനി സ്വന്തമായുണ്ടായിരുന്ന മഹേഷ്, മിസ് ഇന്ത്യ, 118, തിമരുസു തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

ജൂനിയര്‍ എന്‍.ടി.ആര്‍, കല്യാണ്‍ റാം, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയവരുടെ പി.ആര്‍.ഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാഹുബലി അടക്കമുള്ള ബിഗ് ബഡ്ജറ്റ് സിനിമകളുടെ പി.ആര്‍ ഗ്രൂപ്പിലും മഹേഷ് അംഗമായിരുന്നു.

സിനിമാ ലോകത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News