കനത്ത മഴ; മലപ്പുറം ഇരിമ്പിളിയത്ത് നൂറേക്കറോളം നെല്‍ക്കൃഷി നശിച്ചു

കനത്തമഴയില്‍ മലപ്പുറം ഇരിമ്പിളിയത്ത് നൂറേക്കറോളം നെല്‍ക്കൃഷി നശിച്ചു. രണ്ടു ദിവസമായി നെല്‍ച്ചെടികളും നടീലിനായി തയ്യാറാക്കിയ ഞാറും പൂര്‍ണമായി വെള്ളത്തിനടിയിലാണ്

ഇരിമ്പിളിയം പഞ്ചായത്തിലെ പുഞ്ചപ്പാടം, വെണ്ടല്ലൂര്‍ പാടശേഖരങ്ങളിലായി 320 ഏക്കര്‍ സ്ഥലത്ത് നെല്‍ക്കൃഷിയുണ്ട്. കനത്തമഴയില്‍ പാടശേഖരങ്ങളില്‍ വെള്ളക്കെട്ടുയര്‍ന്നു. സമീപത്തെ തോടുകള്‍ കരവകവിഞ്ഞാണ് വെള്ളംകയറിയത്. നൂറേക്കറോളം സ്ഥലത്ത് ഞാറ് പറിച്ചുനട്ടിട്ടുണ്ട്. പൊന്മണി വിത്താണ് കൃഷിയിറക്കിയത്. പറിച്ചു നടാനുള്ള അറുപത് ദിവസം മൂപ്പെത്തിയ ഞാറുകളും ഒലിച്ചുപോയി

നൂറിലേറെ കര്‍ഷകരാണ് ഈ പാടശേഖരത്തില്‍ കൃഷിയിറക്കിയിരിക്കുന്നത്. മിക്കവരും പാടം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. വെള്ളംകയറാതിരിക്കാന്‍ തോടുകളിലെ മണ്ണ് നീക്കം ചെയ്യണമെന്ന് കര്‍ഷകര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. വെള്ളം വാര്‍ന്നശേഷം ഞാറ് തയ്യാറാക്കി കൃഷിയിറക്കിയാല്‍ വേനലില്‍ വെള്ളംകിട്ടാതെ പാടുപെടും. അപ്രതീക്ഷിതമായെത്തിയ കനത്തമഴ നെല്‍ക്കര്‍ഷകരെയാണ് കൂടുതല്‍ ബാധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News