സ്വന്തം അണികളോ ബന്ധുക്കളോ അബദ്ധത്തില്‍ പോലും വോട്ട് ചെയ്തില്ല; ബിജെപി സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പില്‍ കിട്ടിയത് 1 വോട്ട്

കോയമ്പത്തൂര്‍ കുരുടംപാളയം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് യുവമോര്‍ച്ച കോയമ്പത്തൂര്‍  ജില്ലാ വടക്കന്‍മേഖല വൈസ് പ്രസിഡന്‍റ്  കാര്‍ത്തിയാണ്. തെരഞ്ഞെടുപ്പില്‍ ആവേശം നിറഞ്ഞു.. പ്രചാരണം കൊഴുത്തു. ആകെ പോള്‍ ചെയ്തത് 910 വോട്ട്.. വോട്ടെണ്ണുന്നത് വരെ കാര്‍ത്തിയുടെയും ബിജെപിയുടെയും പ്രതീക്ഷ വാനോളം.

വോട്ടെണ്ണിക്കഴിഞ്ഞപ്പോഴാണ് പണി പാളിയതായി മനസ്സിലായത്. കിട്ടിയ വോട്ട് ഒന്ന്.. ഒരേയൊരു വോട്ട്… നാമനിര്‍ദേശ പട്ടികയില്‍ പിന്താങ്ങിയവരും അബദ്ധത്തില്‍ പോലും വോട്ട് ബിജെപിക്ക് ചെയ്തില്ല. കാര്‍ത്തിയുടെ കുടുംബത്തിന് വോട്ട് തൊട്ടടുത്ത വാര്‍ഡിലാണ്. പക്ഷേ ബന്ധുക്കള്‍ നിരവധി പേര്‍ കാര്‍ത്തി മത്സരിച്ച ഒന്‍പതാം വാര്‍ഡിലുണ്ട്.

നിര്‍ണായക ഘട്ടത്തില്‍ ഈ ബന്ധുക്കള്‍ പോലും കൂടെ നിന്നില്ല. എഐഎഡിഎംകെയിലെ വൈദ്യലിംഗം 196 വോട്ട് നേടിയപ്പോള്‍ 387 വോട്ട് നേടി ഡിഎംകെ സ്ഥാനാര്‍ത്ഥി അരുള്‍ രാജ് വാര്‍ഡില്‍ വിജയിച്ചു. തമിഴ്‌നാട്ടില്‍ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന അത്ര പതിവില്ല.

എല്ലാവരെയും വണ്ടിയില്‍ കയറ്റാമെന്ന് കരുതി കാര്‍ത്തി തെരഞ്ഞെടുത്തത് കാറായിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലയോര്‍ത്തിട്ടാവും, ബിജെപിയുടെയും കാര്‍ത്തിയുടെയും കാറില്‍ ആരും കയറിയില്ല. തോറ്റു പോയി.. കിട്ടിയത് ഒരു വോട്ടാണ്… അതിനെന്താണ്… വോട്ടെണ്ണി കഴിഞ്ഞതിന് തൊട്ടു പിന്നാലെ ഒരു വോട്ട് നേടിയ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കാര്‍ത്തിയെയും ബിജെപിയെയും രാജ്യത്തെ ട്രോളന്‍മാര്‍ അങ്ങ് എറ്റെടുത്തിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here