കെപിസിസി പുനഃസംഘടന: ലിസ്റ്റ് കൈമാറിയത് തന്നെ അറിയിച്ചില്ലെന്ന് താരിഖ് അന്‍വര്‍ കൈരളി ന്യൂസിനോട്

കെപിസിസി പുനഃസംഘടനാ ലിസ്റ്റ് കൈമാറിയത് തന്നെ അറിയിച്ചില്ലെന്ന് താരിഖ് അന്‍വര്‍ കൈരളി ന്യൂസിനോട്. കെ സുധാകരന്‍ പട്ടിക നല്‍കിയത് എഐസിസി ആസ്ഥാനത്തേക്ക് ആകാമെന്നും ഓഫീസില്‍ ലിസ്റ്റ് എത്തിയിട്ടുണ്ടാകാമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെ അറിയിക്കാതെയാണ് സുധാകരന്റെ നീക്കം. ഇതോടെ കെ.പി സി സി അധ്യക്ഷൻ കെ സുധാകരന്‍- കെസി വേണുഗോപാല്‍ ഭിന്നത മറനീക്കി പുറത്തുവരികയാണ്.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറിയിരുന്നു. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. തര്‍ക്കമുണ്ടായിരുന്ന 4ഓളം പേരുകളില്‍ കെ സുധാകരന്‍ കേരളത്തില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് അന്തിമ പട്ടിക കൈമാറിയത്.

അതേസമയം കെപിസിസി പുനഃസംഘടനാ പട്ടികയില്‍ ഇടം നേടാന്‍ സാധ്യതയുള്ളവരുടെ 16 കോണ്‍ഗ്രസുകാരുടെ പേരുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

1. എന്‍ ശക്തന്‍
2.രമണി പി നായര്‍
3. മരിയപുരം ശ്രീകുമാര്‍
4. അഡ്വ. ജോസി സെബാസ്റ്റ്യന്‍
5. പികെ ജയലക്ഷ്മി
6. ജ്യോതി വിജയകുമാര്‍
7. ജ്യോതികുമാര്‍ ചാമക്കാല
8. എ വി ഗോപിനാഥ്
9. വി ടി ബലറാം
10. അജയ് തറയില്‍
11. ശ്രീകുമാര്‍
12. വി പി സജീന്ദ്രന്‍
13. ആര്യാടന്‍ ഷൗക്കത്ത്
14. ശിവദാസന്‍ നായര്‍
15. സോണി സെബാസ്റ്റ്യന്‍
16 റോയ് കെ പൗലോസ് തുടങ്ങിയവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടതെന്നാണ് പുറത്തിവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കെപിസിസി പുനഃസംഘടനാ പട്ടികയിൽ ചെറിയ ചില തർക്കങ്ങൾ ഉണ്ടെന്ന് സമ്മതിച്ച് കെ.പി സി സി അധ്യക്ഷൻ കെ.സുധാകരൻ രംഗത്തെത്തിയിരുന്നു.

തൃശൂർ കോഴിക്കോട് ഡിസിസി അധ്യക്ഷന്മാര്‍ക്ക് എന്ത് പദവി നൽകും എന്നതാണ് തർക്കവിഷയം. വനിതകൾക്ക് മാനദണ്ഡത്തിൽ ഇളവ് അനുവദിക്കേണ്ടിവരുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here