നവജ്യോത് സിങ്ങ് സിദ്ദുവിനെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാന്റ്

പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജി അംഗീകരിച്ചേക്കുമെന്ന സൂചനകൾക്കിടെ നവജ്യോത് സിങ്ങ് സിദ്ദുവിനെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാന്റ്. നാളെ ഡൽഹിയിലെത്താനാണ് സിദ്ധുവിന് നൽകിയ നിർദേശം.

പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്തും ചർച്ചകളിൽ പങ്കെടുക്കും. കഴിഞ്ഞ മാസം 28നാണ് സിദ്ദു ഹൈക്കമാൻഡിന് രാജിക്കത്ത് നൽകിയത്. അതിനുശേഷം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ്ങ് ചന്നിയുമായി ചർച്ചയ്ക്ക് സിദ്ദു തയ്യാറായെങ്കിലും ഡിജിപി, അഡ്വക്കേറ്റ് ജനറൽ തുടങ്ങിയവരെ മാറ്റണമെന്ന നിലപാടിൽ സിദ്ദു ഉറച്ചു നിൽക്കുകയാണ്. ഇതിനെ തുടർന്ന് സിദ്ദുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പും ചരൺജിത് സിങ്ങ് നൽകി. അതിനുശേഷം രണ്ട് വട്ടം ചരൺജിത് ഹൈക്കമാൻഡുമായി ചർച്ച നടത്തിയെങ്കിലും സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ മറ്റന്നാൾ നടക്കുന്ന ചർച്ച നിർണായകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News