സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത

മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. അറബിക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യമാണ് നിലവിൽ. തുടർച്ചയായി പെയ്യുന്ന മഴ മൂലം തെക്കൻ ജില്ലകൾ പലയിടങ്ങളും അതീവ ജാഗ്രതയിലാണ്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിൽ ആണ് മഴ കൂടുതൽ ആശങ്ക വിതയ്ക്കുന്നത്. കൂടാതെ പത്തനംതിട്ടയിൽ കക്കി – ആനത്തോട് ഡാമിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക പടർത്തുന്നതാണ്.

അതേസമയം, നാളെ അഞ്ച് ജില്ലകളിലും വെള്ളിയാഴ്ച നാലുജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News