അജയ് മിശ്രയുടെ രാജി; സമരം ശക്തമാക്കി കർഷകർ

കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി കർഷകർ. കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലഖിംപൂര്‍ ഖേരിയില്‍ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുത്തു.

ലംഖിപൂരിലെ പ്രതിഷേധം തുടക്കമാണെന്നും ഇത് രാജ്യവ്യാപകമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. കൂട്ടകൊലയുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഉത്തർപ്രദേശ് പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

അതേസമയം, പ്രതികൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ ഇന്ന് രാഷ്ട്രപതിക്ക് നിവേദനം നൽകും. അതിനിടെ അജയ് മിശ്രയുടെ രാജിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ബി ജെ പി കേന്ദ്ര നേതൃത്വം.എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മൗനം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here