ഇന്ന് സംസ്ഥാന കായിക ദിനം

ഇന്ന് സംസ്ഥാന കായിക ദിനം. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി.വി രാജയുടെ ജന്മദിനമാണ് കേരളം കായിക ദിനമായി ആചരിക്കുന്നത്.

കേരളത്തിലെ കായിക പുരോഗതിയുടെ ചാലക ശക്തിയായി പ്രവർത്തിച്ച മഹത് വ്യക്തിത്വമാണ് കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ഗോദവർമ്മ രാജ എന്ന ജി വി രാജ. കായിക മേഖലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13 സംസ്ഥാന കായിക ദിനമായി ആചരിച്ചു വരുന്നു.കായിക സംസ്കാരത്തിന്റെ ശക്തമായ അടിത്തറയും സ്വാധീനവും നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. ആയോധന കലയായ കളരിപ്പയറ്റു മുതൽ നാടൻ കളികളെവരെ പ്രോത്സാഹിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിനുള്ളത്. ക്രമേണ ഇത് അന്തർദേശീയ കായിക ഇനങ്ങളുടെ ചുവടുമാറ്റത്തിലേക്കും പരിശീലനത്തിലേക്കും വഴിമാറുകയും നിരവധി കായിക താരങ്ങളുടെ പിറവിക്ക് കാരണമാകുകയും ചെയ്തു.

ആരോഗ്യ കായിക ക്ഷമത ആർജിച്ച ഒരു തലമുറയുടെ ശരിയായ പ്രയാണത്തിൽ കായിക ഇനങ്ങളിലെ സ്ഥിരമായ പങ്കാളിത്തം ഏറെ സഹായിക്കും. രാജ്യാന്തര തലത്തിൽ കായിക നേട്ടങ്ങൾ കരസ്ഥമാക്കിയ നിരവധി മലയാളി താരങ്ങളുടെ പങ്കാളിത്തം ഉള്ളതിനാൽ ഇന്ത്യൻ കായിക ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഏറെ മുന്‍പന്തിയിലാണ്. ഇത്തരം നേട്ടങ്ങൾക്കുവേണ്ടി സംസ്ഥാനം ഓരോ വർഷവും ഭീമമായ തുകയാണ് ബഡ്ജറ്റിൽ വകയിരുത്തുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം, എല്ലാ ജില്ലകളിലും മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കിഫ്ബി മുഖാന്തിരം ഏകദേശം 900 കോടിയിലധികം രൂപ ഈ സർക്കാർ മാത്രം വിനിയോഗിച്ചു കഴിഞ്ഞു. 2015 ൽ നടന്ന 35-ാമത് ദേശീയ ഗെയിംസിന്റെ വരവിലൂടെ സംസ്ഥാനത്തെ കായിക മേഖലയിൽ കാര്യമായ സ്പന്ദനം സൃഷ്ടിക്കുവാൻ കേരളത്തിന് സാധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News