കെപിസിസി ഭാരവാഹി പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് നൽകിയത്. കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും.
ഭാരവാഹി പട്ടികയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്മജ വേണു ഗോപാൽ നിർവാഹക സമിതിയിൽ. രമണി പി നായർ ദീപ്തി മേരി വർഗീസ് എന്നിവർ ജനറൽ സെക്രട്ടറിമാർ, ശിവദാസൻ നായരും വി പി സജീന്ദ്രനും ജനറൽ സെക്രട്ടറിമാരാകും. എന്നാൽ കെപിസിസി പുനസംഘടനയിൽ ഇത്തവണ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് വനിതകളില്ല. ബിന്ദുകൃഷ്ണ അടക്കമുള്ള മുൻ ഡിസിസി അധ്യക്ഷന്മാർ പ്രത്യേക ക്ഷണിതാക്കളാണ്.
അതേസമയം, ഭാരവാഹി പട്ടികയുടെ കാര്യത്തിൽ താനോ ഉമ്മൻ ചാണ്ടിയോ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തങ്ങളോട് ലിസ്റ്റ് ചോദിച്ചു, ലിസ്റ്റ് കൊടുത്തു. ഗ്രൂപ്പുകൾ സമ്മർദം ചെലുത്തിയെന്ന വാദം ഒരിക്കലും ശരിയല്ലെന്നും പട്ടിക ഉടൻ പുറത്തുവരണമെന്നാണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here