കെ റെയില്‍; പശ്ചാത്തല വികസന മേഖലയില്‍ വലിയ മാറ്റമുണ്ടാകും, ഒരാള്‍ പോലും ഭവനരഹിതരാകില്ല: മുഖ്യമന്ത്രി

കെ റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ പശ്ചാത്തല വികസന മേഖലയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഒരാള്‍ പോലും ഭവനരഹിതരാകില്ലെന്നും എല്ലാവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും  മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. കെ – റെയിലിനായി ഭൂമി ഏറ്റെടുക്കുന്നതിൽ എംകെ മുനീറിന്‍റെ അടിയന്തിര പ്രമേയത്തിന് സഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കെ- റെയിൽ റോഡിലെ തിരക്കും അപകടവും കുറയ്ക്കാൻ സഹായിക്കും. പശ്ചാത്തല വികസന മേഖലയിൽ വലിയ മാറ്റമുണ്ടാകും. കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾ പദ്ധതി രൂപീകരിച്ചു. 10 സ്പെഷ്യൽ ഓഫീസര്‍മാർക്ക് ചുമതല നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിലെ എല്ലാ നിയമങ്ങളും പാലിച്ചാണ് ഭൂമിയെറ്റെടുക്കൽ. ഭൂമിയേറ്റെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.  അർഹമായ നഷ്ട പരിഹാരം നൽകിയേ ഭൂമിയേറ്റെടുക്കു.
9314 വീടുകൾ പൊളിച്ച് നീക്കേണ്ടി വരും. 13362 കോടി സ്ഥലം ഏറ്റെടുക്കാൻ വേണം. ജെയ്ക്ക സാമ്പത്തിക സഹായം നൽകാൻ ഒരുക്കമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പശ്ചാത്തല സൗകര്യം വികസിച്ചാൽ സാമ്പത്തിക മേഖല ഉത്തേജിക്കപ്പെടും. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് കെ റെയിൽ കടന്ന് പോകുന്നത്. പരിസ്ഥിതി ആഘാത പഠനം നടത്തി കഴിഞ്ഞു.ഭൂമിയേറ്റെടുക്കൽ അർഹമായ നഷ്ടപരിഹാരം നൽകി കൊണ്ട് തന്നെ നടത്തും.  സർക്കാർ അതീവ ജാഗ്രത കാര്യത്തിൽ പുലർത്തുന്നുണ്ടെന്നും ഒരാൾപോലും ഭവനരഹിതരാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹൈസ്പീഡ് റെയിൽ ആയിരുന്നു വന്നത് എങ്കിൽ അതിൻറെ ആഘാതം ചെറുതായിരിക്കില്ല. ഹൈസ്പീഡ് റെയിൽ ഒരു കിലോമീറ്റർ പണിയണമെങ്കിൽ 280 കോടി രൂപ വേണം. സെമി ഹൈസ്പീഡ് 120 കോടി രൂപ മതി. ഹൈസ്പീഡ് റെയിൽ അന്ന് കിലോമീറ്ററിന് 100 രൂപയായിരുന്നു. സെമി ഹൈസ്പീഡ് ട്രെയിൻ ടിക്കറ്റ് നിരക്ക് രണ്ടു രൂപയാണ്.

ഹൈ സ്പീഡ് റെയിൽ പദ്ധതി കേരളത്തിന് പ്രായോഗികമല്ല. സെമി ഹൈസ്പീഡ് റെയിൽ ആണ് പ്രായോഗികം. ഇതിനായി 63940 കോടി വേണം. 975 കോടി റെയിൽവേ ഭൂമിയുടെ വില.ഭൂമിയേറ്റെടുക്കലിനായി ചെങ്ങന്നൂർ മുതല്‍ കൊച്ചി വരെ 3000 കോടി ഹഡ്കോ വായ്പ്പ അനുവദിച്ച് കഴിഞ്ഞു.

ഗ്രാമപ്രദേശങ്ങളിൽ വിപണി വിലയുടെ നാലിരട്ടിയും നഗരപ്രദേശങ്ങളിൽ രണ്ടിരട്ടി രൂപയും സർക്കാർ നൽകും. റെയിൽവേ തത്വത്തിൽ അനുമതി നൽകി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News