ADVERTISEMENT
മുട്ടിൽ മരം മുറിയിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക നടപടികൾ സ്വീകരിച്ചു.അന്തിമ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മന്ത്രി മരവിപ്പിച്ചിരുന്നു. വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മരവിപ്പിച്ചത്. സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഇന്നലെ തീരുമാനമായിരുന്നു. കൂടുതൽ പരിശോധന ആവശ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, വന്യ ജീവി അക്രമണത്തിന് സർക്കാരിന്റെ പ്രത്യേക ഇൻഷുറൻസ് ആവശ്യമില്ല. നിലവിലുള്ള സ്‌കീം ശക്തിപ്പെടുത്തും. സംസ്ഥാനത്തെ വനാതിർത്തികളിലുള്ള സോളാർ വേലി, ആന മതിൽ എന്നിവ തീർത്തും അപര്യാപ്തമാണെന്നും, അതിനാൽ വിസ്തൃതി വർദ്ധിപ്പിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.