തൊഴിലില്ലായ്‌മയ്‌ക്കെതിരെ സമരം സംഘടിപ്പിച്ചതിന് പ്രീതി ശേഖറിന് അറസ്റ്റ്; പ്രതിഷേധം ശക്തം 

ഡിവൈഎഫ്‌ഐ മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറിയും മലയാളിയുമായ പ്രീതി ശേഖറിനെ മുംബൈയിൽ അറസ്റ്റ്‌ ചെയ്‌തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.  2013ൽ തൊഴിലില്ലായ്‌മയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സമരത്തിന്റെ പേരിലെടുത്ത കേസിലാണ്‌ കഴിഞ്ഞ ദിവസം പ്രീതി ശേഖറിനെ അറസ്റ്റ്‌ ചെയ്തത്.

പൊലീസിനെ കൈയേറ്റം ചെയ്‌തെന്ന്‌ ജാമ്യമില്ലാ കുറ്റം ചുമത്തിയെടുത്ത കേസിലാണ്‌ ആസാദ്‌ മൈതാൻ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. അവകാശ സമരങ്ങളെ അടിച്ചമർത്താനുള്ള പൊലീസിന്റെ ശ്രമണങ്ങളെ ശക്തമായി എതിർക്കുമെന്ന് പ്രീതി ശേഖർ വ്യക്തമാക്കി.

രണ്ട്‌ വർഷംമുമ്പും മറ്റൊരുകേസിലും പ്രീതി ശേഖറിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News