മണിപ്പൂരിൽ ഭീകരാക്രമണം; മരണം അഞ്ച്

മണിപ്പൂർ കാങ്‌പോക്പി ജില്ലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ എട്ടുവയസുകാരനുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരിച്ച അഞ്ചുപേരും നാട്ടുകാരാണെന്നാണ് വിവരം.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കുകി നാഷണല്‍ ലിബറല്‍ ആര്‍മി എന്ന വിഘടനവാദി സംഘടനയാണ് ആക്രമണം നടത്തിയത്. അക്രമികളെ പിടികൂടാൻ കേന്ദ്ര, സംസ്ഥാന സുരക്ഷാസേനകൾ പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here