കാതോലിക്കാ തെരഞ്ഞെടുപ്പ്; ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ തെരഞ്ഞെടുപ്പ്, സഭാ ഭരണഘടനയും സുപ്രീം കോടതി വിധിയും അനുസരിച്ച് നടത്താൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി.

ഹര്‍ജിയില്‍ എതിർകക്ഷിക്ക് നോട്ടീസ് ചെന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എതിർ കക്ഷിയെ കേൾക്കാതെ ഇടക്കാല ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.തെരഞ്ഞെടുപ്പ് നടന്നാൽ അത് ഈ ഹർജിയുടെ അന്തിമ വിധിക്ക് വിധേയമാക്കണം എന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.തുടര്‍ന്ന് ഹർജി പരിഗണിക്കുന്നത് ഈ മാസം 20 ലേയ്ക്ക് മാറ്റുകയായിരുന്നു.യാക്കൊബായ വിഭാഗക്കാരും പിറവം സെന്‍റ് മേരീസ് പള്ളി ഇടവകാംഗങ്ങളുമായ കെ.എ. ജോൺ, ബിജു.കെ.വറുഗീസ് എന്നിവരാണ് ഹര്‍ജിക്കാര്‍.

സുറിയാനി സഭയുടെ മേലധ്യക്ഷൻ അന്തോഖ്യാപാത്രിയാർക്കീസാണന്ന് 1934 ഭരണഘടനയിൽ പറയുന്നുണ്ടെന്നും ഈ മാസം 15ന് പരുമലയിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് പാത്രിയാർക്കീസിനെ ക്ഷണിച്ചിട്ടില്ലന്നും ഹർജിയിൽ പറയുന്നു. ഭരണഘടനപ്രകാരം കാതോലിക്കാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി വിധിയിൽ നിർദേശിക്കുന്നുണ്ടന്നും പാത്രിയാർക്കീസിനെ ക്ഷണിക്കാത്തത് കോടതി ഉത്തരവിൻ്റെ ലംഘനമാണന്നും ഹർജിയിൽ ചുണ്ടിക്കാട്ടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News