ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഇന്നറിയാം

ടി20 ലോകകപ്പിനുള്ള  ഇന്ത്യയുടെ  പുതുക്കിയ ടീം ഇന്ന് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 15 അംഗ ടീമിൽ പറയത്തക്ക മാറ്റങ്ങളുണ്ടാകില്ല. ഹാർദിക് പണ്ഡ്യ ബൗൾ ചെയ്യാനുള്ള സാധ്യത തുറന്നുവെങ്കിൽ ഒരു പേസറെ കൂടി ഉൾപ്പെടുത്തണമെന്ന നിർദ്ദേശത്തിന് പിന്തുണയേറുന്നുണ്ട്.

റിസർവ്വ് താരങ്ങളുടെ പട്ടികയിലുള്ള ഷാർദുൽ ഠാക്കൂർ, ദീപക് ചാഹർ  എന്നിവരിൽ ഒരാൾക്ക് ടീമിൽ ഇടം ലഭിച്ചേക്കാം. കൊൽക്കത്ത ഓപ്പണർ വെങ്കടേഷ് അയ്യറുടെ ഫോമും ബൗളിംഗ് മികവും കൂടി കണക്കിലെടുത്ത് പരിഗണിക്കണമെന്ന ആവശ്യവുമുണ്ട്. എന്നാൽ ബൗൾ ചെയ്തില്ലെങ്കിലും ഫിനിഷർ എന്ന നിലയിലെ ഹാർദിക്കിന്റെ റെക്കോഡ് സെലക്ഷൻ കമ്മിറ്റിക്ക് എളുപ്പം അവഗണിക്കാൻ കഴിയില്ല.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ  പിന്തുണ ഹാർദിക്കിനുണ്ട്. ടീം മെന്ററായ എം എസ് ധോണിയുടെ അഭിപ്രായവും തേടുമെന്ന് സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here