കൊവിഡ് വ്യാപനത്തിൽ കുറവ്; ഖത്തറില്‍ കൂടുതല്‍ ഇളവുകള്‍, ശരീര താപനില പരിശോധനയില്‍ നിയന്ത്രണം

കൊവിഡ് വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ഖത്തര്‍. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശിക്കാന്‍ ശരീര താപനില പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതേസമയം ചില സ്ഥലങ്ങളില്‍ മാത്രമായി താപനില പരിശോധന പരിമിതപ്പെടുത്തും.

പുതുക്കിയ ഉത്തരവ് പ്രകാരം ഇനി മുതല്‍ മെട്രോ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍, കര അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ മാത്രമായിരിക്കും ഇനി ശരീര താപനില പരിശോധന ആവശ്യമുള്ളത്. അതേസമയം പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഇഹ്‍തിറാസ് ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News