വിധിയിൽ തൃപ്തയല്ല, ഇന്ത്യൻ ശിക്ഷാനിയമത്തിലെ പിഴവുകളാണ് രാജ്യത്ത് കുറ്റവാളികളെ സൃഷ്ടിക്കുന്നത്: ഉത്രയുടെ അമ്മ 

ഉത്ര കേസിലെ  ശിക്ഷാ വിധിയിൽ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ പിഴവുകളാണ് രാജ്യത്ത് ഇത്തരത്തിലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും  പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും മണിമേഖല മാധ്യമങ്ങളോട് പറഞ്ഞു.

കേരളം ഒന്നടങ്കം കാതോര്‍ത്തിരുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായ ഉത്ര കൊലക്കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും വിധിച്ച കോടതി വിധിയ്ക്കെതിരെയാണ് ഉത്രയുടെ അമ്മയുടെ പ്രതികരണം.

കേസില്‍ തീർച്ചയായും അപ്പീൽ പോകും. ഇന്ത്യൻ ശിക്ഷാനിയമത്തിലെ പരമോന്നത ശിക്ഷയായിരുന്നു നൽകേണ്ടിയിരുന്നത്. അതാണ് ഞാൻ പ്രതീക്ഷിച്ചത്. ഇത്രയും വലിയ കുറ്റകൃത്യം ചെയ്ത ഒരു പ്രതിക്ക് അതിനനുസരിച്ചുള്ള ശിക്ഷാനടപടി ഇല്ലെങ്കിൽ നമ്മുടെ സമൂഹം എവിടേക്ക് പോകുന്നു എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക എന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News