അബുദാബി രാജ്യാന്തര ബോട്ട് ഷോ 13 മുതല്‍

സമുദ്രസഞ്ചാരവും മത്സ്യബന്ധനവും കൂടുതല്‍ സുഗമമാക്കുന്ന നൂതന സാങ്കേതിക വിദ്യകളുമായി അബുദാബി രാജ്യാന്തര ബോട്ട് ഷോ 13ന് ആരംഭിക്കും.നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ 16 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 28 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.

എക്സിബിഷന് അഭിമുഖമായുള്ള മറീനയിലാണ് ബോട്ട് പ്രദര്‍ശനം. ആഡംബര ബോട്ടുകള്‍, അണ്ടര്‍വാട്ടര്‍ ജെറ്റ്, പായ്ക്കപ്പലുകള്‍, ഹൗസ് ബോട്ട് ,യോട്ടുകള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തില്‍ മുഖ്യ ആകര്‍ഷണം.

2 ഡോസ് പ്രതിരോധ വാക്സിന്‍ എടുത്തവര്‍ 48 മണിക്കൂറിനകമുള്ള പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലവുമായി എത്തിയാല്‍ ബോട്ട് ഷോ കാണാം. 12-15 വയസ്സുകാര്‍ക്ക് 48 മണിക്കൂറിനകമുള്ള പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം മാത്രം മതി. അതെ സമയം 12 വയസിന് താഴെയുള്ളവര്‍ക്ക് പിസിആര്‍ ആവശ്യമില്ല .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News