ഇനി മുട്ട ഉപയോഗിച്ചുണ്ടാക്കാം ഒരു കിടിലൻ നാലുമണി പലഹാരം

നമ്മൾ വീടുകളിൽ പലതരത്തിലുള്ള ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ മുട്ട ഉപയോഗിച്ചുള്ള വളരെ സ്വാദിഷ്ടമായ ഒരു നാലുമണി പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യമേ ഒരു മസാല തയ്യാറാക്കാൻ ഉണ്ട്. അതിനായി അടുപ്പിൽ ഒരു പാൻ വച്ച് ചൂടാക്കുക.

അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ 2 പച്ചമുളക് ചെറുതായി അരിഞ്ഞതും ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതുകൂടാതെ കുറച്ച് കറിവേപ്പില കൂടി ഇതിലേക്ക് ചേർത്തതിനുശേഷം ഒന്ന് വഴറ്റിയെടുക്കുക. അതിനുശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കണം.

ഇനി ഇതിൻറെ പച്ചമണം മാറുന്നതുവരെ നന്നായി ഒന്ന് വഴറ്റിയെടുക്കുക. ഇവ നന്നായി വഴന്നു വന്നതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. അതിനു ശേഷം ഇവിടെ ആവശ്യമായ മസാലപ്പൊടികൾ ചേർക്കുക. അതിനായി ആദ്യമേ മഞ്ഞൾപൊടി 1/4 ടേബിൾ സ്പൂൺ, മുളകുപൊടി ചിക്കൻ മസാല എന്നിവ 1/2 ടേബിൾ സ്പൂൺ വീതവും ചേർക്കുക.

മസാല ഒന്ന് ഡ്രൈ ആകുന്നതുവരെ നന്നായി ഇളക്കുക. ഇത് നന്നായി ഡ്രൈ ആയതിനു ശേഷം കുറച്ച് മല്ലിയില കൂടി ചേർത്ത് ഇളക്കിയ ശേഷം വാങ്ങി വയ്ക്കുക. അങ്ങനെ മസാല തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഇനി ഒരു ബാറ്റർ തയ്യാറാക്കണം. അതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിനു ശേഷം ഒരു കപ്പ് മൈദ ഇതിലേക്ക് ചേർക്കുക. അതിനു ശേഷം അര കപ്പ് ചേർക്കുക അളവ് നോക്കിയതിനു ശേഷം കാൽ കപ്പ് കൂടി പാൽ ചേർത്താൽ മതിയാകും.

അതിനുശേഷം ഇതിലേക്ക് ഒരു നുള്ള് ഉപ്പും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർക്കുക. അതിനുശേഷം ഇവ നന്നായി അരച്ചെടുക്കുക. ഇതിനുശേഷം രണ്ടു മുട്ട പുഴുങ്ങി എടുത്തു ചെറിയ കഷണങ്ങൾ ആക്കി വെക്കുക. ഇനി പാൻ അടുപ്പത്ത് വെച്ച് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക.

നെയ് ചൂടായതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാവ് അര പാത്രം ഇതിലേക്ക് ഒഴിക്കുക. അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മസാല ഇതിലേക്ക് വയ്ക്കുക.

അതിനു മുകളിലായി നുറുക്കി വെച്ചിരിക്കുന്ന മുട്ട വെക്കുക. സ്ഥലം തികയുന്നില്ല എങ്കിൽ ബാക്കി വരുന്ന മുട്ട വീണ്ടും പൊടിച്ച്‌ ഇതിലേക്ക് വിതറി ഇടുക. അതിനുശേഷം ബാക്കിയുള്ള മാവ് കൂടി ഇതിന് മുകളിലേക്ക് ഒഴിച്ചതിനു ശേഷം ലോ ഫ്ലെയിമിൽ കുറച്ചുനേരം മൂടിവെക്കുക. ഒന്ന് വെന്തു വരുമ്പോൾ കുറച്ചു നെയ് കൂടി ഇതിനുമുകളിൽ ഒഴിച്ചതിനുശേഷം ഇത് മറിച്ച് ഇടാവുന്നതാണ്. നടുഭാഗം വെന്ത് വരുമ്പോൾ ഇത് ഒന്ന് പൊങ്ങി വരുന്നതായിരിക്കും. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി മുറിച്ച് സെർവ് ചെയ്യാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News