
ഉത്തർപ്രദേശ് കൂട്ടകൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. അജയ് മിശ്രയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി. കർഷകർക്ക് നീതി ആവശ്യപ്പെട്ടു കൊണ്ട് കർഷക സംഘടനകളുടെ പ്രതിഷേധവും ശക്തമാകുകയാണ്.
ലഖീംപൂർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്.
മന്ത്രിയെ പുറത്താക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാം നാഥ് കൊവിന്ദിന് നിവേദനം നൽകി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എകെ ആന്‍റണി, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഖെ എന്നവർ രാം നാഥ് കോവിന്ദുമായി ചർച്ച നടത്തി. സുപ്രീം കോടതിയുടെ നേതൃത്വത്തിൽ രണ്ട് സിറ്റിംഗ് ജഡ്ജിമാർ ലഖീംപൂർ കേസ് അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
ബിജെപി നേതാക്കൾക്കും, മോദിയുടെ സുഹൃത്തുക്കൾക്കും മാത്രമാണ് രാജ്യത്ത് നീതി ലഭിക്കുന്നതെന്നും ഇത് അനുവദിക്കാൻ സാധിക്കില്ലെന്നും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു.
അതേസമയം, ലഖീംപൂർ കൂട്ട കൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കർഷക സംഘടനകളും സമരം ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 18 ന് രാജ്യവ്യാപകമായി തീവണ്ടി തടഞ്ഞുകൊണ്ട് കർഷകർ പ്രതിഷേധിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here