ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്കുള്ള പ്രോട്ടോകോൾ നിബന്ധനകളിൽ ഇളവ്

ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള നിബന്ധനകൾ കർശനമാക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് ഇറക്കി.

ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറൻ്റീൻ ഏർപ്പെടുത്തി ഈ മാസം ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ മാർഗ്ഗ രേഖ പുറപ്പെടുവിച്ചത്. നേരത്തെ

ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബ്രിട്ടൻ നിർബന്ധ ക്വാറന്റീൻ ഏർപ്പെടുത്തിയത് പിന്നാലെയാണ് കേന്ദ്ര സർക്കാർ ബ്രിട്ടനിൽ നിന്നും വരുന്നവർക്കും ക്വാറന്റീൻ നിർബന്ധമാക്കിയത്.

നിബന്ധനകൾ പിൻവലിച്ചതോടെ ഈ വർഷം ഫെബ്രുവരിയിൽ ഉണ്ടായിരുന്ന പഴയ മാനദണ്ഡങ്ങൾ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർ പാലിച്ചാൽ മതിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News